Paachus Life blogspot.com conatins paachuslife and little kavithaz

Friday, November 27, 2009

നിന്നെ കാത്തിരിക്കുന്നൊരീയാത്മാവ്


“നിന്റെ കരവലയത്തിൽ കിടന്നെൻ പ്രാണൻ
നിന്റെതാവുമീ തനുവിനെ പിരിഞ്ഞിരുന്നെങ്കിൽ
നിന്റെ ഗന്ധം പരത്തുന്നൊരീ അധരങ്ങള്ളിൽ
നീ അവസാനമായ് ചുംബിച്ചീടുമോ?
നിന്റെ ഒർമകൾതൻ മൺകുടിലിൽ
നിന്നോടുള്ളോരീ പ്രണയത്തെ ചില്ലുകൂട്ടിലടക്കുമോ?
നിന്റെ കയ്യിലെ ഒരുതരി മണ്ണ്
നിന്നെ കാത്തിരിക്കുന്നൊരീയാത്മാവിനായ് നൽക്കുമോ?
നിന്റെ പൂന്തോട്ടത്തിലെ റോസാമലരുകള്ളാൽ
എന്നുമെന്റെ കല്ലറയൊരുകീടുമോ?
അവസാനമെന്റെ അരുകിൽ നീ പറന്നെന്തുമ്പോൾ
എന്റെ ആത്മാവ് നിന്നിലലിഞ്ഞുചേരാനനുവദിക്കുമോ?“

Monday, October 26, 2009

നിശ്ചലം

“എന്റെ കൈകൾ ബന്ധിച്ചിരികാണ്
എന്റെ നാവു പിഴുത്തുമാറ്റിയിരിക്കുന്നു…
എനിക്കു മുന്നിൽ കത്തുന്ന നിലവിളക്കിന്റെ
അരണ്ട വെളിച്ചതിൽ നിന്റെ മുഖം ഞാൻ കണ്ടു..
നിന്റെ സ്വർണ പല്ലിന്റെ തിളക്കം
നിന്റെ ചുവന്നു നീണ്ട മുടി..
നിനക്കു ചുറ്റും കൂടി നിൽക്കുന്ന ആരധകർ…
നീ എനിക്കിന്ന് അന്യനാണ്…
പ്രതികരികാൻ കഴിയാതെ
വെറുതെ നോക്കി നിൽകാനെ
എനിക്കിന്നാവുന്നുള്ളു..."

Tuesday, September 29, 2009

ചതികുഴി...


“ഒരോ പുൽനാബും എന്നെ മാടിവിളിച്ചു.. എന്നാൽ ഞാൻ ഭയപെട്ടു.. ഞാൻ ആ വിളി കേട്ടതായി ഭാവിച്ചതേ ഇല്ല… ദൂരെ നിന്നും ഒരായിരം ദേശാടന കിളികൾ എന്നെ അവിടെക്കടുപ്പികുന്നതായി തോന്നി…. ഞാൻ അറിയാതെ നടന്നു നീങ്ങി… ഏതോ ഒരു വിശ്വാസത്തിന്റെ ബലത്തിൽ…. ഏതോ ഒരു ഉൾപ്രേരണയിൽ… നടന്നു നീങ്ങി… മുന്നിലെ പുൽമെത്തയിൽ ചവിടിയപ്പോൾ എന്റെ കാലുക്കൾ മേഘപാളിയിൽ ചവിട്ടുന്നതായണു എനിക്കനുഭവപ്പെട്ടത്ത്… ഹൃദയത്തിന്റെ ശ്രുതിയിൽ കുയിൽ നാദം.. നെഞ്ചിടിപ്പിന്റെ താളത്തിൽ മയിലാട്ടം…. ആയിരം വർണങ്ങളിൽ വിരിഞ്ഞ് നിൽക്കുന്ന പൂക്കൾ എന്റെ ചുറ്റും നൃത്തം ചവിട്ടുമ്പൊൾ എന്റെ മനസു സ്വർഗസദസില്ലെത്തിയെന്നു തോന്നി… എനിയും ഒരു ജന്മം ഉണ്ടെങ്ങിൽ അതു ഈ മനോഹര വൃന്തവനത്തിൽ ജനികണം എന്ന് ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിച്ചു പോവുന്നു… എല്ലാം മറന്നു.. കണുക്കൾ ഞാൻ പാതിയടച്ചു… പെട്ടന്നു ഒരു ഇടി മിന്നൽ… എന്റെ ഹൃദയത്തിൽ ഒരു മിന്നൽ പിണർ…. പൂകളും നൃത്തവും എല്ലാം നിലച്ചു.. ഒരു നിമിഷത്തേക്കു എല്ലാം ശാന്തം…. സത്യങ്ങൾ ഞാൻ മനസില്ലാക്കി തുടങ്ങി.. കുറ്റി കമ്പും,പൊടിയ ചില്ലും,മരകഷ്ണങ്ങളും എല്ലാം നിറച്ച ഒരു ചതി കുഴിയായിരുന്നു അതു… എട്ടുകാലിവലയും,കുട്ടി സർപ്പങ്ങളും നിറഞ്ഞ ഒരു വലിയ ചതികുഴി… മുന്നിൽ കാണുന്നതെല്ലം എന്നെ ഭയപെടുതുന്നു… രക്ഷികാൻ എന്റെ കൂടെ ആരും ഇല്ല… ഇവിടെ ഞാൻ തനിച്ചാണ്… എന്റെ വിശ്വാസങ്ങൾ എന്റെ വഞ്ചിച്ചു… എന്റെ ആത്മാവ് എന്നെ വഞ്ചിച്ചു

Tuesday, August 25, 2009

amitie


“കിഴക്കു വെള്ളകീറിയിരുന്നു… ചാറ്റൽ മഴ… ഇളം കാറ്റു.. നീയുമായുള്ള ആദ്യ കണ്ടുമുട്ടലിനെ പ്രകൃതി ഇത്രയധികം മനോഹരമാക്കി തീർകും എന്നു ഞാൻ ഒരികൽ പോല്ലും സ്വപ്നം കണ്ടിരുന്നില്ല… നിന്റെ കൂടെ ഗ്രൌണ്ടിലിലെ പുൽതകിടുകൾകിടയിലെ മഴമുത്തുകളെ തട്ടിതെറിപിച്ച് നടന്നപ്പോൾ ഞാൻ വെറും ഒരു ഒന്നാം ക്ലാസ്സുകാരിയായി മാറുകയായിരുന്നു…. നിന്റെ കൈയും പിടിച്ചു ആ വഴിയിലൂടെ കുറെ അങ്ങനെ നടക്കാൻ കഴിഞ്ഞിരുന്നെങ്ങിൽ എന്നു ഞാനും നിന്നെ പോലെ കൊതിച്ചു പോയി…ദൂരെ നിന്നും നമ്മെ നോക്കി സഹ്യൻ ഉറക്കെ ചോദിച്ചു… “എന്താ പാച്ചു എന്നെ നീ പരിചയപെടുത്താതെ..???” അപ്പോഴന്നു ഞാനും അതു ഒർത്തതു “കണ്ടോ?അതാണു സഹ്യൻ…” നമ്മളുടെ ഇടയിലെ മൌനത്തെ വദിച്ചു കൊണ്ട് ഞാൻ പറഞ്ഞു… മഴവെള്ളം ഹൃദയത്തെ മുറിച്ചു കുത്തി ഒഴുകുമ്പൊഴും മുഖത്തെ പുഞ്ചിരി മായ്കാതെ… അതീവ സന്തോഷവാനായി എന്റെ പ്രിയ സുഹൃത്തിനെ വരവേൽക്കുന്നു… സഹ്യനെ കുരിച്ചു വർണിച്ചു തീർന്നപ്പോൾ നമുകിടയിൽ വീണ്ടും ആശയ ദാരിദ്രം…വിഷയങ്ങൾ ഇല്ലഞ്ഞിടോ സംസാരികാൻ ആഗ്രഹം ഇല്ലഞ്ഞിട്ടോ അല്ല… ഹൃദയത്തിലെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തിരികുപ്പോൾ ഉണ്ടാവുന്ന മനസിന്റെ വിങ്ങൽ… മുഖത്തേക്കു നോക്കാൻ പോല്ലും കഴിയാത്ത അവസ്ത.. കാറ്റില്ലൂടെ ഒഴുക്കി വരുന്ന മഴതുള്ളികളെ നോക്കി ഞാൻ നീ കേൾകാൻ കഴിയാത്തത്ര സ്വരത്തിൽ പറഞ്ഞു…“നോക്കു ഇതു പോലെയാണു നമ്മൾ.. ചാറ്റൽ മഴക്കു ഇളം കാറ്റെങ്ങനെയോ അതു പോലെ സുന്ദരമാണു നിന്നെ എന്നിലേകടുപ്പിച്ച ദിവ്യമായ ഈ സഹൃദവും..” എല്ലാം കേട്ടിടെന്നോണം ദൂരെ നിന്നും സഹ്യൻ ഞങ്ങളെ നോക്കി ഒരു ചെറു പുഞ്ചിരി…. ആ ചിരിയിൽ വർഷങ്ങളുടെ അനുഭവങ്ങൾ കൊണ്ട് ചിതലരികാത്ത അറിവിന്റെ വെളിച്ചം നിറഞ്ഞു നിൽകുന്നുണ്ടായിരുന്നു…”

Saturday, August 8, 2009

"ഇന്നു ഞാന്‍ നിന്നെ സ്നേഹിക്കുന്നു.."

“അന്നു നീ ചവിട്ടിയരച്ചൊരാ പൂവിനെ
ഇന്നു നീ അതിനെ ഇവിടെ തിരയുന്നുവോ??
കതിയെരിഞ്ഞോരാ കടലാസ്സു തുണ്ടിനും
പൊട്ടിയ വളകഷ്ണങ്ങൾക്കുമിടയിൽ
ഉണങ്ങി വാടിയൊരാ കുഞ്ഞു പൂവിന്റെ
ദീനരോദനം എവിടെ നിന്നോ കേട്ടിടെന്നോണം
നീയാ പൂവിനെ മൃദുവായ് തലോടി
നിൻ കൈകുമ്പിളിൽ വച്ചു മെലെ മന്ത്രിച്ചു
‘നിന്നെ ഞാൻ സ്നേഹിക്കുന്നു…
ഇന്നു നിന്നെ ഞാൻ സ്നേഹിക്കുന്നു…’“

Tuesday, July 21, 2009

അകലുന്നുവോ നീ തെന്നലേ.....

“പഴയ ആ വഴിയിലൂടെ നടക്കുമ്പൊഴെൻ മനമൊന്നിടറി
നിങ്ങൾ ഇല്ലതെ ഞാനീ വഴിയിലൂടെ….
അരുതെ നിങ്ങൾ എന്നെ കാണാൻ വരരുതെ..
നിങ്ങളെ കാണുമ്പൊൽ ഞാൻ കരഞ്ഞു പോവുന്നു…”
“കണ്ണുനീർ തുള്ളികൾ ഉതിർന്നു വീഴുന്നതു ഞാൻ അറിഞ്ഞതേ ഇല്ല…. യാത്ര പറയാൻ കഴിയുന്നില്ല.. സുഹ്രത്ത് ബന്ധത്തിന്റെ വില അറിയുന്ന നിമിഷങ്ങൾ… ഒരികലും കരുതിയിരുന്നില്ല നിങ്ങൾടെ മുന്നിൽ കരയേണ്ടി വരുമെന്നു.. അലെങ്കിൽ നിങ്ങൾ എന്നെ വിട്ടു പിരിയുമെന്ന്…. ഒരുപാടു ദൂരെ ഒന്നു സംസാരികാൻ പോലും കഴിയിലെന്നു ഒർതതു കൊണ്ടാണോ?? അറിയില്ലാ.. വീണ്ടും ആ പഴയ ക്ലാസ്സിനു മുന്നിലൂടെ തനിച്ചു നടക്കുമ്പോൾ ഹ്രദയം ഒന്നു പിടഞ്ഞു… അറിയില്ലാ… ഇത്രെതോള്ളം നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നെന്നു…
നീ എന്നെ കാണാൻ വന്നപോഴണു ഞാൻ കൂടുതൽ വിഷമിചതു… ഇനി ആരും ഉണ്ടാവിലലോ എന്റെ കൂടെ... കണ്ണുള്ളപ്പോൾ കണ്ണിന്റെ വില തിരിച്ചറിയില്ല എന്നു പറയുന്നതു ഇതാണു എന്നു ഞാൻ ഇന്നു അറിഞ്ഞു….”

Thursday, July 9, 2009

തകരപെട്ടികുള്ളിലെ പ്രണയം



“തകരപെട്ടിക്കുള്ളിൽ അവൾ അവന്റെ ഒർമകളുടെയും അവളുടെ സ്വപ്നങ്ങളുടെയും ഭണ്ണ്ടാരം ഇറക്കി വച്ച്… അതു ഭദ്രമായി അടച്ചു പൂട്ടി കുഴിച്ചു മൂടാൻ പോവുകയാണു, ആ പ്രണയത്തിന്റെ ശേഷിപ്പുകളെ…. ഇനി ഒരിക്കലും തന്റെ ഒർമയുടെ ഒരു കോണിൽ പോലും അവനെ കാണരുതേ എന്ന് ഉള്ളുരുകി പ്രാർതിച്ചു കൊണ്ടു ആരും കാണുന്നില്ലെന്നു ഉറപ്പു വരുത്തി അവൾ ആ തകരപെട്ടിയെ കുഴിയിലേക്കിട്ടു…. മണ്ണിട്ടു മൂടി അതിനു മുകളിലായി അവന്റെ പ്രിയപെട്ട ഗുൽമോഹർ നട്ടു… “എന്റെ ഒർമകളും സ്വപ്നങ്ങളും നിനകക്കു വളമായി തീരട്ടെ.. നീ വളർന്നു മരമായി നിന്റെ പൂക്കൾ കൊണ്ടു എന്റെ കഥ പറഞ്ഞാൽ മതി… ” അവൾ മെല്ലെ മന്ത്രിച്ചു… എല്ലാം കുഴിച്ചു മൂടിയിരിക്കുന്നു.. ഒരുപടുകാലത്തെ പ്രണയത്തിന്റെ അന്ത്യം…. ഒരടി മണ്ണിൽ ഇന്നു ശയിക്കുന്നു..
അവൾ തയ്യാറെടുക്കുകയാണു… കതിർമണ്ഡപത്തിലേക്കു… പുതിയ ജീവിതത്തിലേക്കു… ഒരു പാടു പ്രതീക്ഷകളും സ്വപ്നങ്ങളും നെയ്ത്.. കഴിഞ്ഞതെല്ലാം മറക്കാൻ ശ്രമിച്ച്… അവൾ യാത്രയാവുന്നു…അവളുടെ ഗുൽമൊഹറിനെ വിട്ട്.. അവളുടെ ഓർമകളെ വിട്ട്.. ദൂരെക്കു… മറ്റോരു ജീവിതനൌകയിലേക്കു…”
********************************************************************
“ഗുൽമോഹർ ഒരായിരം കഥകൾ പറഞ്ഞു... അവളുടെ പ്രണയത്തെ കുറിച്ച്, അവളുടെ സ്വപ്നത്തെ കുറിച്ച്.. എന്നാൽ അവനു വേണ്ടി അതിനെ അവൾക്കു ബലി കൊടുക്കേണ്ടി വന്നു… കാലങ്ങളുടെ പഴക്കം ഉള്ള ആ തകരപെട്ടി അവൾ വീണ്ടും പുറതെടുത്തു… ഓർമയുടെ കൊട്ടാരം ദ്രവിചു തുടങ്ങിയിരിക്കുന്നു… എങ്കിലും അവന്റെ ഓർമകൾ മാത്രം ഒരു സ്വർണ ശിൽപ്പം പോലെ അവളുടെയുള്ളിൽ തിളങ്ങി നിന്നിരുന്നു.. അതു കൊണ്ടണല്ലോ വർഷങ്ങൾക്കു ശേഷം ഇന്നു അവനെ വീണ്ടും കണ്ടപ്പോൾ ഉള്ളിൽ ഉറങ്ങി കിടക്കുന്ന വെള്ള പ്രാവുക്കൾ ചിറക്കടിച്ചുയർന്നത്…. അവൾ അവനിൽ വലിയ മാറ്റമൊന്നും കണ്ടില്ല.… മുഖത്തു ചെറിയ ചുള്ളുവുക്കൾ… നെറ്റിയിലേക്ക്കു അനുസരണയിലാതെ കിടന്നിരുന്ന പരുക്കൻ മുടികൾടയിലൂടെ വെള്ളി വരകൾ... അത്രെയൊക്കെയെ അവൾക്കു തോന്നിയുള്ളു.. പഴയ ഹൃദയം ഇപ്പോഴും അതു പോലെ തന്നെ നരയില്ലതെ ചുളുവില്ലതെ വിശാലമായി കിടക്കുന്നു… എന്നാൽ തന്നെ തിരിച്ചറിയാൻ പോല്ലും കഴിയാതെ അവൻ നിൽക്കുന്നത് കണ്ടപോൾ അവളുടെ മനസൊന്നിടറി.. ഒരിക്കൽ തന്റെ ഹൃദയതെ കീറിമുറിച്ച് തന്നെ മനസ്സിലാക്കാൻ കഴിയാതെ പോയ അവനു ഇന്നു എങ്ങനെ മനസ്സിലാക്കാനാണു…. സ്വയം സമാധാനിപിച്ച് കൊണ്ടു അവൾതന്നെ അവന്റെ അരിക്കിൽ ചെന്നു…
അവളുടെ സ്വപ്നങ്ങളുടെ കലവറ കാണാനായി അവൻ അവളുടെ സ്വപ്നങ്ങളുടെ കാവൽകാരനെ കൊന്നു…. തകരപെട്ടികുള്ളിലെ സ്വപ്നങ്ങൾ കണ്ട് അവനൊന്നു ചിരിച്ചു… അവന്റെ ഓർമകളെ അവൾ സൂക്ഷിചു വച്ചിരികുന്നത് കണ്ടപ്പോൾ അവന്റെ ചിരി ഒന്നു കൂടെ ഉച്ചത്തിലായി.. പരിഹാസത്തിന്റെ ആർത്ത അട്ടഹാസം… അവൾ അവനെ നോക്കി കൊണ്ടേ ഇരിന്നു.. ഒന്നും മിണ്ടിയില്ല.. കുറേ നേരത്തെ ചിരിക്കിടയിൽ പെട്ടന്നാണു അവൻ അതു ശ്രധിച്ചതു അവളുടെ കന്നുനീർ തുള്ളികൾ തകരപെട്ടിയെ നനച്ചിരികുന്നു… അവൻ അവളെ നോക്കി... അവൾ നിശ്ചലയായിരുന്നു.. … അവൻ മെലെ വിളിച്ചു…"പാച്ചു…" അവന്റെ വായിൽ നിന്നും അങ്ങനെ ഒരു വിളി അവൾ കാലങ്ങളാ‍യി കൊതിച്ചതാണ്.. എന്നാൽ ഇന്ന് അത് കേൾക്കുമുന്നെ മുന്നെ അവൾ ഈ ലോകം വിട്ട് പോയിരുന്നു…. വിളിച്ചാലും വിളി കേൽകാൻ കഴിയാത്ത ദൂരത്തേക്ക്”

Saturday, July 4, 2009

മഴ... നീ ഇന്നെനിക്കു ആരാണ്??


“ ആർത്തലചു പെയുന്ന മഴയെ നോക്കി ഉമ്മറപടിയിൽ ഞാൻ വെറുതെ കുറെ നേരം നിന്നു….. എന്നികിന്നൊന്നും പറയാനില്ല… എന്റെ ദുഖങ്ങളെ ചോദിച്ചറിയാനെന്ന പോലെ പലവട്ടം ഇടിവെട്ടി എന്നോട് മഴ ദേഷ്യപെട്ടു.. ഇല്ല എനികെന്റെ ദുഖങ്ങൾ ഇന്നു നിന്നോടു പറയാൻ കഴിയില്ല.. എനിക്കിന്നു നിന്നിൽ അലിഞ്ഞു ചേരാൻ കഴിയില്ല… എന്റെ ദുഖങ്ങളെ മുഴുവൻ കഴുക്കി കളയാൻ തുലാമഴയയി വന്ന് ആർതലച്ച് എന്നോടൊപ്പം കരഞ്ഞ എന്റെ പ്രിയതോഴിയായിരുന്നു നീ…. ഇന്നുനീ ചിരിക്കുകയണു… നിന്റെ ചിരി എനിക്കു അട്ടഹാസമായാണു തോന്നുന്നതു… നിന്റെ ഓരോ ഇടിവെട്ടും എന്റെ ഉള്ളിലെ അഗ്നിയെ ആളികത്തിക്കുന്നു…ഇന്നു നീ എന്റെ ദുഖങ്ങളെ എന്നൊടു തന്നെ പറഞ്ഞു പൊട്ടിചിരിക്കുന്നു… എന്റെ മനസിലെ വിഷമത്തെ കുറിചോർക്കതെ നീ നിർത്താതെ പരിഹസിക്കുന്നു… ഇതിനെല്ലാം ഉള്ള അവകാശം നിനക്കു ഞാൻ നൽക്കിയിട്ടുണ്ട് എന്നാൽ നീ എന്നെ ഇത്രെതൊളം വിഷമിപ്പിക്കാനായി ആ അവകാശം ഉപയോഗികേണ്ടായിരുന്നു.. എന്നെ ഒരുപാടു മനസിലാക്കിയ നീ തന്നെ എന്നൊട് ഇങ്ങനെ ചെയ്താൽ പിന്നെ ആരാണു എനികു കൂട്… നീ എന്താണിന്നു എന്നെ മനസില്ലകത്തതു…. ”
“മൌനം കൊണ്ടു കഥ പറയുന്ന ചാറ്റൽ മഴയെയാണു ഇന്നെനികു കൂട്ട്… നിന്റെ വികിർതികൾ കാരണം ദുഖികുന്നതു ഞാൻ മാത്രം അല്ല ഈ ചാറ്റൽ മഴ കുടെയുണ്ട്…. ഇന്നു ഞാൻ അവളൊടു കൂടെയാണു നീ വന്നാൽ ഞാൻ കുടക്കുളിൽ ഒളിചിരിക്കും… പണ്ടും ഞാൻ ഒളിചിരികാറുണ്ടെങ്ങിലും വീട്ടിൽ എത്തിയാൽ ആരും കാണതെ നിന്നോടപ്പം കൂടുമായിരുന്നു.. അതിനു ഞാൻ ഒരുപാടു വഴകു കേൾകാറുണ്ടെങ്ങിലും…. നീ എന്നെ ഒന്നും ചെയിലെന്നറിഞ്ഞിട്ടും നിന്നിൽ നിന്നു ഞാൻ അകലുന്നു, അതോ നീയാണൊ എന്നെ മനസിലാകാത്തതു..??? എന്നെ അകറ്റുന്നതു???”

Monday, June 29, 2009

ഓര്‍മയുണ്ടോ ആ പൂകള്‍

“ ഞാൻ നിനക്കു നൽക്കിയ പൂകൾ എവിടെ??? ഞാൻ ഒരുപാടു തിരഞ്ഞു…. കണ്ടെത്താൻ ആയിലാ… നിന്റെ ഒർമകളിലും നിന്റെ മനസിലും നിന്റെ ഓർകുട്ട് ആൽബത്തിലും ഞാൻ തിരഞ്ഞു.. എവിടെയും എനികതു കാണാൻ പോല്ലും കഴിഞ്ഞിലാ…നീ അതു ഡിലീറ്റ് ചെയ്തോ? അതോ എന്നെ ഒഴിവാകിയതിനൊപ്പം നീ ആ പൂകളേയും കളഞ്ഞോ?? നിനകു ഒരുപാടു ഇഷ്ടമുള്ള എന്റെ കയ്കളിൽ ഉണ്ടയിരുന്ന ആ പൂകൾ….. എന്താ നീ അതു മറന്നു പോയൊ??
നിനകു വേണ്ടി ഞാൻ ഒരു പൂന്തോട്ടം നട്ടു നനചു വളർത്തിയിരുന്നു…ആരോടും ഒരു കാരണവും പറയാതെ ഞാൻ അതു കുറചു മാറ്റിയാണു നട്ടു പിടിപിച്ചതു… നിനകു ഇഷ്ടമുള്ള ചുവന്ന റോസും ഗുൽമോഹറും എല്ലാം ഉണ്ടായിരുനു ആ കൂട്ടത്തിൽ.. ഒരോ പൂകൾ വിരിയുമ്പൊഴും നിന്നെ ഞാൻ ഒർക്കുമായിരുന്നു… നിന്റെത്തായി എന്റെ അടുതുണ്ടായിരുന്ന ആ പൂന്തോട്ടവും ഇന്നു നശിചു പോയിരിക്കുന്നു…. കാലം എല്ലാ ദുഖങ്ങളും മായ്ച്ചു കളയും എന്ന് പറയുമെങ്ങിലും…!!!!!”

“അവസാനം ഞാൻ അതു കണ്ടെതി……നിന്റെ ഓർകുട്ട് ആൽബത്തിൽ നിന്നു…വെറുമൊരു ഫ്രണ്ട് തന്ന റോസ് എന്ന ലേബലലിൽ…..”

Friday, June 26, 2009

സ്വപ്ന രാജകുമാരൻ


“‍ഇരുളുന്നുവീണ്ടും….
ഈ പകലിനെ താണ്ടി..
പഴയ മൺപാതയിലൂടെ
എൻ കരവും പിടിചു നീ മെലേ
പതിയെ നടന്നൊനു വന്നു
ഒർമകൾ തൻ മണിചെപ്പു തുറന്ന്…
പകലിൽ ഞാൻ കണ്ടതൊന്നൊനായ്
എന്റെ കനവിൽ മെലെ തെളിഞ്ഞു…
വെറുതെ ഇരുട്ടിൽ ഞാൻ നോക്കി
എൻ കനവിൻ ജാലക്കം തുറന്നു..
വെള്ളകുതിര പുറതേറി
ഒരു ചെറു പുഞ്ചിരി തൂവി
എങ്ങു നിന്നോ പറന്നു നീ വന്നു
എന്നെന്റെതു മാത്രമായ് മാറി….
ഇന്നുമെൻ കിനവുകളിലെങ്ങോ
നിന്റെ കുതിരകുളബടി ശബ്ദം
എൻ സ്വപ്നജാലക വാതിൽ
അറിയാതെ മെലേ തുറക്കുന്നു…”

Friday, June 19, 2009

ഒരു പത്താം ക്ലസ്സുകാരിയുടെ കവിത….

ഇതു നിനക്കായ്

“നിന്റെ പ്രണയാഗ്നിയിൽ വെന്തു നീറുന്ന
എന്നെ നീ അറിയുന്നില്ലയോ..
എവിടെയോ നീ കുറിച്ചിട്ട വരികൾ
കണ്ടു ഞാൻ അറിയാതെ നിന്നെ അറിഞ്ഞു…
നിന്നെ ഞാൻ അറിഞ്ഞതു നീ അറിയാതെ
നീ എന്നിലെകാഴ്ന്നാഴ്ന്നു പോയി..
എത്ര കാലതോള്ളമതു നിന്നെ വല്ലയം ചെയ്യും
ഇനിയെത്ര കാലമതു നീ മറച്ചു വയ്ക്കും..
നിന്റെ വാകു കേൾക്കുവാൻ കാതിരിപ്പു ഞാൻ
നിന്നിലെ ഞാനെന്ന തോഴി..
പലതും നീ പറഞ്ഞു തീർന്നെങ്ങിലും
പറയതതിതുമാത്രമിന്നും…
നിന്റെയുള്ളിലെ പ്രണയാഗ്നിയിൽ
നീ അറിയാതെ വെന്തു നീറുന്നു ഞാൻ
നിന്നിലെ ഞാനെന്ന തോഴി..
ഇതു നിന്നിലെ ഞാനെന്ന തോഴി….”

Monday, June 15, 2009

പ്രിയ സുഹൃത്തേ നിനക്കു വേണ്ടി



“വിറയാർന്നോരെൻ കരമൊന്നു നീട്ടിയപ്പോൾ
അലിവോടേ മെലേ നീ കയിലൊതുക്കിയലോ..
സുഹൃത്തേഅന്നു ഞാൻ അറിഞ്ഞു
ഈ ലോകമെത്ര ചെറുതാണെന്ന്
സുഹൃത്തേ അന്നു ഞാൻ അറിഞ്ഞു
നിന്റെ സ്നെഹമെനികെത്ര വിലപെട്ടത്താണെന്ന്
തളരുന്നൊരെൻ മനസിനേയും
പിടയുന്നൊരെൻ നെഞ്ചിലെ അഗ്നിയേയും
അണക്കാനായ് പെയ്തൊരീ
തുലാമഴ പോലെയാണെനികു നീ
എവിടേയൊ ഞാൻ കുഴിചു മൂടിയ വരികളേ
ഞാൻ പോലുമറിയാതെ മ്രുതുവായി തൊട്ടുണർത്തി
എന്നിതാ നിനക്കായി എനന്തരങ്ങതിൽ നിന്നും
ഈ വരിക്കള്‍ പിറക്കുന്നു…. ഒരു നേർത തെന്നൽ പോലേ…”

Sunday, June 7, 2009

മഴ..

Monday, June 1, 2009

Saturday, May 30, 2009

ഞാന് അപ്പോള് എവിടെ ആയിരിക്കും പാച്ചു

ഒരികലും ഞാന് മറകാതതതും നീ ഒരികലും ഒർകാത്തതുമാണു നമുടെ പ്രണയം…. പിന്നെ എങ്ങനെ നീ ഒർക്കും നീ എന്നെ വേദനിപ്പിച്ച വാകുകൾ എന്താണെന്നു…. നീ അറിഞ്ഞിട്ടു പ്പോല്ലും ഉണ്ടവില്ല ഞാൻ വേദനിചു എന്നു…
ഏകാന്തതയിൽ ഞൻ വെറുതെ ഒന്നും ഓർക്കാൻ ഇല്ലാതെ ഇരിക്കുംനേരത്തായിരിക്കും നിന്റെ ആ ശബ്ദം എന്റെ ഹ്രിദയത്തെ അറുതു മുറിച്ചു കൊണ്ടു ഒർമയിൽ മിന്നിമറയുക…. “എന്റെ മരണ സമയതെങ്ങിലും നീ എന്നെ വന്നു കണാൻ ശ്രേമികുമോ” എന്നു ഞൻ ചോദിച്ചപ്പോൾ “ഞാൻ അപ്പോൾ എവിടേ ആയിരിക്കുമെന്നറിയില്ലഡാ…. അതു കോണ്ടു നിന്നെ എങ്ങിനെ വന്നു കാണാനാ..” എന്ന നിന്റെ വാകുകൾ…പിരിയാൻ തീരുമാനിച്ച നിന്റെ അവസാന സംഭാഷണതിലാണു നീ ഇതു പറഞ്ഞതെങ്ങിലും എന്റെ ജീവിതാവസാനം വരെ എന്റെ ഉള്ളിൽ അതു നീറി കൊണ്ടേ ഇരിക്കും… പലപ്പോഴും നീ എന്നിൽ നിന്നു അകലാനായി ഓരോ കാരണങ്ങൾ കണ്ടെതുമ്പൊൾ ഞാൻ ഒന്നും കണ്ടിലെന്നു നടിച്ച് നിന്നോട് വഴക്കു കൂടതെ ഇരുന്നു…. എന്നാൽ നീ എന്നിൽ നിന്നു അകലണമെന്നു തന്നെ നിശ്ചയിച്ചിരുന്നു… പിന്നെ എനിക്കു എന്തു ചെയ്യാൻ കഴിയും..
നീ എന്റെ കൂടെ ഇല്ലെങ്ങിൽ എന്റെ ജീവിതം വ്യർതമാണെന്നു വിചാരിചിരുന്ന എന്നെ നീ പടിപ്പിചു തന്നു നീ എല്ലാതെ എങ്ങിനെ ജീവിക്കാം എന്നു… നീ അറുതു മുറിച്ചു കളഞ്ഞ എന്റെ ഹ്രിദയവും കൊണ്ട് ഞാൻ കുറേ നാൾ നടന്നു എങ്ങിനെ ജീവികണം എന്നറിയതെ… അങ്ങനെ അതും ഞാൻ പടിച്ചു നീ കാരണം….. എന്റെ പ്രണത്തിന്റെ അർഥം പൂർണമായി മനസിലാക്കാൻ കഴിയാത്ത നിന്നെ ഞാൻ സ്നേഹിച്ചതു ഒരിക്കലും ഒരു തെറ്റായി എനിക്കു തോന്നിയിട്ടേ ഇല്ല… നീയാണു എന്നെ ജീവിതം എന്ന്താണെന്നു പടിപ്പിച്ചതു…
നീ എന്നൊട് പറഞ്ഞിടുണ്ട് എന്റെ തൂലികയിലെ ഓരോ വാകുകളും നിനകു വേണ്ടി മാത്രം ആയിരികണം എന്നു.. ഞാൻ എഴുതുന്നതു എല്ലാം നിനകു വേണ്ടിയയിരുന്നു….എന്നെ നീ മറന്നാലും…. ഒരികലും നമ്മുടെ പ്രണയം മരിക്കില്ല..കരണം എന്നും അതു എന്റെ വാകുകലിലൂടേ ജീവിചു കൊണ്ടേ ഇരിക്കും…. എന്റെ മരണം വരെ… നീ എന്നെ വന്നു കണ്ടിലെങ്ങിലും!!!!!

Friday, May 8, 2009

നീ മാത്രമായി....


"അവസാനം എല്ലാരുമക്കന്നു പോയപ്പോൾ
എൻ നിഴൽ മാത്രമായെൻ കൂട്ടിന്നു..
കത്തിയെരിഞ്ഞോരാ വിളക്കുമണഞ്ഞപ്പോൾ
എൻ നിഴൽ പോലുമില്ലാതായെനൻ കൂടിന്നു
മരണത്തിൻ കാലൊച്ച പതിയെ എൻ
കാതിലേകൊരു ഗാനമായി വന്നപ്പോൾ
അന്ധയെ പോലെ ഞാനാ ഇരുട്ടില് തപ്പിത്തടഞ്ഞു
കയിൽ കിട്ടിയത് നിന്റെ കരങ്ങൾ മാത്രം
ഇന്നു അന്ധ്യശ്വാസം നിലക്കാൻ തുടങ്ങുമ്പോളൾ
നീ ഒരു കരിവിളകുമായി വന്നു...
മറഞ്ഞു പോയ എന്റെ നിഴലിനെയും എനിക്ക് കൂട്ടായി നിന്നെയും
നീ എനിക്ക് തിരിച്ചു നല്കി...
എന്നാൽ ഇന്ന് ഞാൻ വിടപറയുകയാണു
എനിക്ക് എല്ലാവരെയും നല്കിയ നിന്നെയും
എന്റെ ആത്മാവിനെയും വിട്ടു
ആരും കൂട്ടിലാത്ത ലോകത്തിലേക്ക്..."

Monday, April 27, 2009

എന്തിനീ ചോദ്യം

"നിന്റെ വാക്കുകൾ എന്റെയുളിൽ ഇന്നും ഇരംബുന്നു
നിനകെന്തിനാണ് ദുഖം?
എനിക്ക് കഴിക്കാൻ ഭക്ഷണം ഉണ്ട്
എനികുടുക്കാന്‍ വസ്ത്രങ്ങള്‍ ഉണ്ട്
എന്നെ സ്നേഹിക്കാൻ മാതാപിതാക്കള്‍ ഉണ്ട്
എന്നിട്ടുമെനികെന്തിനാണ് ദുഖം?
ചിരക്കറ്റ്പോയ പൂബാറ്റ്ക്കു
പറക്കാൻ കഴിയാത്തതിൽ ദുഖമുണ്ടാവിലേ ?
തൊണ്ട പൊട്ടിപോയ കുയില്ലിനു
പാടാന്‍ കഴിയാത്തതിൽ ദുഖമുണ്ടാവിലേ ?
സ്വപ്നങ്ങൾ കാണുന്ന പെണകുട്ടിക്
സ്വപ്നങ്ങള്‍ പോല്ലിഞ്ഞു പോവുമ്പോൾ
ദുഖമുണ്ടാവിലേ ?
പിന്നെയുമെന്തിന് വെറുതെ ഈ ചോദ്യം
എന്തിനാണ് ദുഖമെന്നു..."
"

Thursday, April 23, 2009

ഒരു പൂവിന്റെ വിലാപം



"വെയില്‍ താണു പോയപ്പോൾ
എന്റെ ജീവശ്വാസത്തിന്റെ
അവസാന തുടിപ്പും നിലച്ചു
ഈ പുസ്തക താളുകളാൽ
തീർതൊരീ കല്ലറയിൽ
പ്രണയത്തിന്‍ രക്തസാക്ഷിയായി ഞാന്‍ കിടന്നു "
"ഇന്നലെ പെയ്ത നില്ലാമാഴയിൽ ഞാൻ എന്റെ പ്രണയിനിയുടെ കുടെയായിരുന്നു .. എന്നാല്‍ ഇന്നു നിങ്ങളുടെ പ്രണയത്തിന്‍ രക്തസാക്ഷിയായി ഈ പുസ്തക താളുകൾക്കിടയിൽ ... നീ ഒരു നിമിഷമെങ്ങിലും എന്റെ വേദനയെ കുറിച്ചോർത്തോ ..എന്റെ നഷ്ടങ്ങളെ കുറിച്ചു ചിന്തിച്ചോ ...നിന്റെ പ്രണയസാഫല്യത്തിനായി എന്റെ പ്രണയത്തേയും എന്റെ പ്രാണനെയും നീ കവർന്നു !!! നീ എന്നെ ഇറുതെടുത്തപ്പോൾ തകർന്ന് പോയത് എന്റെ സ്വപ്നങ്ങളാണു ..നിനക്ക് എന്നെ ജീവനോടെ എന്റെ പ്രണയിനികൊപ്പം കൊടുത്തു കൂടായിരുന്നോ ?? അവൾക്കും നിനക്കും ഞങ്ങൾക്കും സന്തോഷമായേനേ .. എന്നാല്‍ ഇന്നു ഞാന്‍ ഇവിടെ എന്റെ പ്രണയവും പ്രാണനും വെടിഞ്ഞു നിനക്ക് വേണ്ടി നിന്റെ പ്രണയത്തിനു വേണ്ടി ഈ കല്ലറയില്‍ കിടക്കുന്നു ..."

oru poovinte vilaapam





"Veyil thaanu poyapol
ente jeevaswasathinte
avasana thudippum nilachu..
ee pusthaka thaalukalal
theerthoree kallarayil
pranayathin rakthasakshiyay njan  kidannu"

"Ennale peytha nillamazhayil njan ente prannayiniyude kudeyayirunnu.. ennal ennu ningalude pranayathin rakthasaakshiyayi ee pusthaka thaallukalkidayil.... nee oru nimishamengilum ente veedhaneye kurichu ortho..ente nashtangale kurichu chindhichoo...ninte pranayasaaphalyathinayi ente pranayatheyum ente praananeyum nee kavarnnu!!! nee enne erutheduthapol thakarnnu poyathu ente swapnagalannu..ninku enne jeevanode ninte pranayiniku koduthu kooodayirunoo?? avalkum ninakkum njagalkum santhoshamayennee.. ennal njan evide ente pranayavum praananum vedinju ninaku vendi.ninte pranayathinu vendi ee kallarayil kidakkunnu..."

Friday, April 17, 2009

പാച്ചു..


"വഴിവിളകിന്റെ വെളിച്ചത്തിൽ ആരോ നടന്നു വരുന്നത്തു കണ്ടപ്പോള്‍ അത് നീയാണെന്നു തിരിച്ചറിയാൻ ഞാന്‍ നന്നേ പാടുപെട്ടു..കാലം നിന്നെ അത്രത്തോളം മാറ്റിയിരുന്നു... നിന്റെ ജീര്‍ണിച്ച വസ്ത്രങ്ങളും, നീണ്ട താടിയും, മുടിയും ശരിക്കും നിന്നെ ആ രൂപം ഒരു ഭ്രാന്തനാക്കി മാറ്റിയിരുന്നു .. നിന്റെ ജീവിതത്തില്‍ ഇത്രയേറെ മാറ്റങ്ങൾ വരുമെന്ന് ഒരിക്കലും ആരും പ്രതീക്ഷിച്ചു കാണില്ല.. നിന്റെ ആഗ്രഹങ്ങള്‍ എപ്പോഴും ഉയരങ്ങളിലേക്കായിരുന്നലോ... ഇന്നു ഒന്നുമില്ലാത്തവനായ് നീ എന്റെ മുന്നിൽ നിൽകുമ്പൊൾ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില അത് നീയാണെന്ന് .. ഉയരങ്ങലേക്കുള്ള നിന്റെ യാത്രയിൽ നീ ചവിട്ടി താഴ്ത്തിയവരുടെ ശാപമാണോ നിന്റെ ഈ അവസ്ഥക്ക് കാരണം....അറിയിലാ...എനിക്ക് ഇപോ ഒന്നും മനസിലാവുന്നില്ല... ഞാന്‍ ആകെ ഒരു അമ്ബരപിലാണു..എന്നാല്‍ നീ...കുചേലൻ ശ്രീകൃഷന്റെ മുന്നില്‍ ഒരു പിടി അവിലുമായി വന്ന സംഭവത്തെ അനുസ്മരിപിച്ചു കൊണ്ടു എന്റെ മുന്നില്‍ മനസ്സില്‍ ഒരുപാടു സ്നേഹവുമായ് നില്‍കുമ്പോൾ എനിക്ക് നിനോട് തോന്നുന്ന വികാരത്തിന്റെ പേര് എന്താണ് ? വേറുപോ? അതോ സഹതാപമോ?അറിയില്ല ... ഒരികൽ നിനെ ജീവന് തുല്യം സ്നേഹിച്ച എന്നെ നീ പരിഹസിചിട്ടെ ഉള്ളു .. പ്രണയത്തിന്റെ യഥാര്ത്ഥ അര്ത്ഥം തിരിച്ചറിയാതെ നീ എന്നെ അവഹേളിച്ചു !!!ആദ്യമായ് നീ എനോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ നിനെ ഞാന്‍ ഒരു നല്ല സുഹൃത്ത് മാത്രമായിട്ടേ കണ്ടിരുനുല്ലോ .. അത് മാറ്റിയെടുത്തതും നീ തന്നെയാണു .. എന്നാല്‍ പിന്നീട് പല്ലവട്ടം അത് തെറ്റായി എന്നെനിക്ക് തോന്നിയിട്ടുണ്ട്‌..നീ ഒരു സുഹൃത്ത് മാത്രം ആയിരുന്നെക്കിൽ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയിടുണ്ട് ..എങ്ങിൽ നീ ഇന്നു എനിക്ക് അന്യൻ ആവില്ലായിരുന്നു... ഇന്നു നീ എന്റെ മുന്നില്‍ ഭിക്ഷാപാത്രവുമായി നില്‍കുമ്പോൾ ഞാന്‍ ആഹങ്ങരതോടെ മുഖം തിരിച്ചു.. അപ്പോള്‍ നീ ഒരു കൊച്ചു കുട്ടിയെ പോലെ കണീരു പോഴിക്കുന്നത്ത് കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല...നിന്റെ കണീരു തുടച്ചു നിനെ എനിക്ക് ഒരുപാടു ഇഷ്ടമാണെന്ന് പറയാന്‍ കൊതിചെങ്ങിലും പെടന്നു ഞെട്ടിച്ചു കൊണ്ടു ഒരു ശബ്ദം കേടു... ഫോണ്‍ !!! എത്രെ നേരം സംഭവിച്ചതെല്ലാം വെറും സ്വപ്നം മാത്രമാണെന്ന് എന്നെ മനസിലകിപ്പികാൻ നിന്റെ വായിലെ പരിഹാസവാകുകൾകേ കഴിഞ്ഞുള്ളൂ..!!!!!" "

paachus life..

"vazhivillakinte velichathil aaro nadannu varunathu kandapol athu neeyanennu thirichariyan njan nanne paadupettu..kaalam ninne athrathoolam maattiyirunnu... ninte jeernnicha vasthrangalum, neenda thaadiyum, mudiyum...sarikkum ninne aa roopam oru bhaarndhanaki maatiyirunnu.. ninte jeevithathil ethrayere maatangal varumennu orikalum aarum predheekshichu kaanilla.. ninte aagrahangal epozhum uyarangilayirunalloo... ennu onumilathavanay nee ente munnil ninkumpol eniku viswasikan kazhiyunnila athu neeyanennu.. uyarangalekkulla ninte yaathrayil nee chavitti thaazhthiyavarude sapamano ninte ee avasthakku karanam..ariyilaa...eniku epo onnum manasilavunilla... njan aake oru ambarapilannu..ennal nee,kochelan sreekrishnate munnil oru pidi avilumai vanna sambavathe anusmaripichu kondu nee ente munnil manasil orupaadu snehavumai nilkumpol eniku ninodu thonnuna vikarathinte peeru enthanu? verupo?atho sahathapamo?ariyila.. orikal nine jeevanu thulyam snehicha enne nee parihasichitte ulu.. pranayathinte yathartha artham thirichariyathe nee enne avahelichu!!aadhyamai nee enodu eshtamanennu paranjapol nine njan oru nala suhruthu maathramayitte kandirunullu.. athu maatiyeduthathum nee thaneyanu.. ennal pineedu pallavattam athu thettayi enneniku thonniyitundu..nee oru suhruthu maathramayirunengil ennu njan aagrahichu poyitundu..engil nee ennu eniku anyan aavilayirunnu..ennu nee ente munnil bikshapaathravumayi nilkumpol njan ahangarathode mugam therichu.... ennal nee oru kochu kuttiye pole kanneeru pozhikunathu kandapol eniku athu sahikan kazhinjilla...ninte kanner chudachu nine eniku orupadu eshtamanennu parayan kodhichengilum pettanu njettichu kondu oru sabtham kettu... phone!!! ethre neeram sambavichathellam verumoru swapnam maathramanennu enne manasilakipikan ninte vaayile parihasavaakukalke kazhinjullu..!!!!!

Monday, April 6, 2009

going to write in manglish

manglish ezhutham alleeeeee

Monday, January 5, 2009

paachu is new here

i am new in blog...read my blogs carefully...am not better to write...sooo...