
“തകരപെട്ടിക്കുള്ളിൽ അവൾ അവന്റെ ഒർമകളുടെയും അവളുടെ സ്വപ്നങ്ങളുടെയും ഭണ്ണ്ടാരം ഇറക്കി വച്ച്… അതു ഭദ്രമായി അടച്ചു പൂട്ടി കുഴിച്ചു മൂടാൻ പോവുകയാണു, ആ പ്രണയത്തിന്റെ ശേഷിപ്പുകളെ…. ഇനി ഒരിക്കലും തന്റെ ഒർമയുടെ ഒരു കോണിൽ പോലും അവനെ കാണരുതേ എന്ന് ഉള്ളുരുകി പ്രാർതിച്ചു കൊണ്ടു ആരും കാണുന്നില്ലെന്നു ഉറപ്പു വരുത്തി അവൾ ആ തകരപെട്ടിയെ കുഴിയിലേക്കിട്ടു…. മണ്ണിട്ടു മൂടി അതിനു മുകളിലായി അവന്റെ പ്രിയപെട്ട ഗുൽമോഹർ നട്ടു… “എന്റെ ഒർമകളും സ്വപ്നങ്ങളും നിനകക്കു വളമായി തീരട്ടെ.. നീ വളർന്നു മരമായി നിന്റെ പൂക്കൾ കൊണ്ടു എന്റെ കഥ പറഞ്ഞാൽ മതി… ” അവൾ മെല്ലെ മന്ത്രിച്ചു… എല്ലാം കുഴിച്ചു മൂടിയിരിക്കുന്നു.. ഒരുപടുകാലത്തെ പ്രണയത്തിന്റെ അന്ത്യം…. ഒരടി മണ്ണിൽ ഇന്നു ശയിക്കുന്നു..
അവൾ തയ്യാറെടുക്കുകയാണു… കതിർമണ്ഡപത്തിലേക്കു… പുതിയ ജീവിതത്തിലേക്കു… ഒരു പാടു പ്രതീക്ഷകളും സ്വപ്നങ്ങളും നെയ്ത്.. കഴിഞ്ഞതെല്ലാം മറക്കാൻ ശ്രമിച്ച്… അവൾ യാത്രയാവുന്നു…അവളുടെ ഗുൽമൊഹറിനെ വിട്ട്.. അവളുടെ ഓർമകളെ വിട്ട്.. ദൂരെക്കു… മറ്റോരു ജീവിതനൌകയിലേക്കു…”
********************************************************************
“ഗുൽമോഹർ ഒരായിരം കഥകൾ പറഞ്ഞു... അവളുടെ പ്രണയത്തെ കുറിച്ച്, അവളുടെ സ്വപ്നത്തെ കുറിച്ച്.. എന്നാൽ അവനു വേണ്ടി അതിനെ അവൾക്കു ബലി കൊടുക്കേണ്ടി വന്നു… കാലങ്ങളുടെ പഴക്കം ഉള്ള ആ തകരപെട്ടി അവൾ വീണ്ടും പുറതെടുത്തു… ഓർമയുടെ കൊട്ടാരം ദ്രവിചു തുടങ്ങിയിരിക്കുന്നു… എങ്കിലും അവന്റെ ഓർമകൾ മാത്രം ഒരു സ്വർണ ശിൽപ്പം പോലെ അവളുടെയുള്ളിൽ തിളങ്ങി നിന്നിരുന്നു.. അതു കൊണ്ടണല്ലോ വർഷങ്ങൾക്കു ശേഷം ഇന്നു അവനെ വീണ്ടും കണ്ടപ്പോൾ ഉള്ളിൽ ഉറങ്ങി കിടക്കുന്ന വെള്ള പ്രാവുക്കൾ ചിറക്കടിച്ചുയർന്നത്…. അവൾ അവനിൽ വലിയ മാറ്റമൊന്നും കണ്ടില്ല.… മുഖത്തു ചെറിയ ചുള്ളുവുക്കൾ… നെറ്റിയിലേക്ക്കു അനുസരണയിലാതെ കിടന്നിരുന്ന പരുക്കൻ മുടികൾടയിലൂടെ വെള്ളി വരകൾ... അത്രെയൊക്കെയെ അവൾക്കു തോന്നിയുള്ളു.. പഴയ ഹൃദയം ഇപ്പോഴും അതു പോലെ തന്നെ നരയില്ലതെ ചുളുവില്ലതെ വിശാലമായി കിടക്കുന്നു… എന്നാൽ തന്നെ തിരിച്ചറിയാൻ പോല്ലും കഴിയാതെ അവൻ നിൽക്കുന്നത് കണ്ടപോൾ അവളുടെ മനസൊന്നിടറി.. ഒരിക്കൽ തന്റെ ഹൃദയതെ കീറിമുറിച്ച് തന്നെ മനസ്സിലാക്കാൻ കഴിയാതെ പോയ അവനു ഇന്നു എങ്ങനെ മനസ്സിലാക്കാനാണു…. സ്വയം സമാധാനിപിച്ച് കൊണ്ടു അവൾതന്നെ അവന്റെ അരിക്കിൽ ചെന്നു…
അവളുടെ സ്വപ്നങ്ങളുടെ കലവറ കാണാനായി അവൻ അവളുടെ സ്വപ്നങ്ങളുടെ കാവൽകാരനെ കൊന്നു…. തകരപെട്ടികുള്ളിലെ സ്വപ്നങ്ങൾ കണ്ട് അവനൊന്നു ചിരിച്ചു… അവന്റെ ഓർമകളെ അവൾ സൂക്ഷിചു വച്ചിരികുന്നത് കണ്ടപ്പോൾ അവന്റെ ചിരി ഒന്നു കൂടെ ഉച്ചത്തിലായി.. പരിഹാസത്തിന്റെ ആർത്ത അട്ടഹാസം… അവൾ അവനെ നോക്കി കൊണ്ടേ ഇരിന്നു.. ഒന്നും മിണ്ടിയില്ല.. കുറേ നേരത്തെ ചിരിക്കിടയിൽ പെട്ടന്നാണു അവൻ അതു ശ്രധിച്ചതു അവളുടെ കന്നുനീർ തുള്ളികൾ തകരപെട്ടിയെ നനച്ചിരികുന്നു… അവൻ അവളെ നോക്കി... അവൾ നിശ്ചലയായിരുന്നു.. … അവൻ മെലെ വിളിച്ചു…"പാച്ചു…" അവന്റെ വായിൽ നിന്നും അങ്ങനെ ഒരു വിളി അവൾ കാലങ്ങളായി കൊതിച്ചതാണ്.. എന്നാൽ ഇന്ന് അത് കേൾക്കുമുന്നെ മുന്നെ അവൾ ഈ ലോകം വിട്ട് പോയിരുന്നു…. വിളിച്ചാലും വിളി കേൽകാൻ കഴിയാത്ത ദൂരത്തേക്ക്”
enikku karachchil varunnu.
ReplyDeleteപാച്ചു .. എന്റെ പുതിയ blog.. മലയാളം മാത്രം
ReplyDeletenice yar
ReplyDeletepachu ippolum jeevichirupundalo heee
nice.............
new pic is superbbb
ReplyDeletepicture is superb......
ReplyDeletepaachu..its really great...an awesome one....I dont know who r u,,,,But on window surf..I found this blog,,,and read ur thoughts...really an emotional one....Congrats....
ReplyDeletethanks frnds
ReplyDelete@sugu
thanks sugu