Paachus Life blogspot.com conatins paachuslife and little kavithaz

Saturday, July 4, 2009

മഴ... നീ ഇന്നെനിക്കു ആരാണ്??


“ ആർത്തലചു പെയുന്ന മഴയെ നോക്കി ഉമ്മറപടിയിൽ ഞാൻ വെറുതെ കുറെ നേരം നിന്നു….. എന്നികിന്നൊന്നും പറയാനില്ല… എന്റെ ദുഖങ്ങളെ ചോദിച്ചറിയാനെന്ന പോലെ പലവട്ടം ഇടിവെട്ടി എന്നോട് മഴ ദേഷ്യപെട്ടു.. ഇല്ല എനികെന്റെ ദുഖങ്ങൾ ഇന്നു നിന്നോടു പറയാൻ കഴിയില്ല.. എനിക്കിന്നു നിന്നിൽ അലിഞ്ഞു ചേരാൻ കഴിയില്ല… എന്റെ ദുഖങ്ങളെ മുഴുവൻ കഴുക്കി കളയാൻ തുലാമഴയയി വന്ന് ആർതലച്ച് എന്നോടൊപ്പം കരഞ്ഞ എന്റെ പ്രിയതോഴിയായിരുന്നു നീ…. ഇന്നുനീ ചിരിക്കുകയണു… നിന്റെ ചിരി എനിക്കു അട്ടഹാസമായാണു തോന്നുന്നതു… നിന്റെ ഓരോ ഇടിവെട്ടും എന്റെ ഉള്ളിലെ അഗ്നിയെ ആളികത്തിക്കുന്നു…ഇന്നു നീ എന്റെ ദുഖങ്ങളെ എന്നൊടു തന്നെ പറഞ്ഞു പൊട്ടിചിരിക്കുന്നു… എന്റെ മനസിലെ വിഷമത്തെ കുറിചോർക്കതെ നീ നിർത്താതെ പരിഹസിക്കുന്നു… ഇതിനെല്ലാം ഉള്ള അവകാശം നിനക്കു ഞാൻ നൽക്കിയിട്ടുണ്ട് എന്നാൽ നീ എന്നെ ഇത്രെതൊളം വിഷമിപ്പിക്കാനായി ആ അവകാശം ഉപയോഗികേണ്ടായിരുന്നു.. എന്നെ ഒരുപാടു മനസിലാക്കിയ നീ തന്നെ എന്നൊട് ഇങ്ങനെ ചെയ്താൽ പിന്നെ ആരാണു എനികു കൂട്… നീ എന്താണിന്നു എന്നെ മനസില്ലകത്തതു…. ”
“മൌനം കൊണ്ടു കഥ പറയുന്ന ചാറ്റൽ മഴയെയാണു ഇന്നെനികു കൂട്ട്… നിന്റെ വികിർതികൾ കാരണം ദുഖികുന്നതു ഞാൻ മാത്രം അല്ല ഈ ചാറ്റൽ മഴ കുടെയുണ്ട്…. ഇന്നു ഞാൻ അവളൊടു കൂടെയാണു നീ വന്നാൽ ഞാൻ കുടക്കുളിൽ ഒളിചിരിക്കും… പണ്ടും ഞാൻ ഒളിചിരികാറുണ്ടെങ്ങിലും വീട്ടിൽ എത്തിയാൽ ആരും കാണതെ നിന്നോടപ്പം കൂടുമായിരുന്നു.. അതിനു ഞാൻ ഒരുപാടു വഴകു കേൾകാറുണ്ടെങ്ങിലും…. നീ എന്നെ ഒന്നും ചെയിലെന്നറിഞ്ഞിട്ടും നിന്നിൽ നിന്നു ഞാൻ അകലുന്നു, അതോ നീയാണൊ എന്നെ മനസിലാകാത്തതു..??? എന്നെ അകറ്റുന്നതു???”

5 comments:

  1. pachuuuuuuuu .............ugran
    pachu vinte thattakam kathayanu
    kavithayallannuthonnunnu
    aa vazhikkonnu nokkikkoode?
    snehapoorvam
    Sree

    ReplyDelete
  2. paachuviunu mazha nananju fever pidichchu vattayennu thonnunnu..:D

    ReplyDelete
  3. yar nice very readable

    than dukathe kurichezuthupol engane anel sandoshathe kurichezuthumbol ethra rasamairikum

    so pls try that also

    ReplyDelete