Paachus Life blogspot.com conatins paachuslife and little kavithaz

Tuesday, July 21, 2009

അകലുന്നുവോ നീ തെന്നലേ.....

“പഴയ ആ വഴിയിലൂടെ നടക്കുമ്പൊഴെൻ മനമൊന്നിടറി
നിങ്ങൾ ഇല്ലതെ ഞാനീ വഴിയിലൂടെ….
അരുതെ നിങ്ങൾ എന്നെ കാണാൻ വരരുതെ..
നിങ്ങളെ കാണുമ്പൊൽ ഞാൻ കരഞ്ഞു പോവുന്നു…”
“കണ്ണുനീർ തുള്ളികൾ ഉതിർന്നു വീഴുന്നതു ഞാൻ അറിഞ്ഞതേ ഇല്ല…. യാത്ര പറയാൻ കഴിയുന്നില്ല.. സുഹ്രത്ത് ബന്ധത്തിന്റെ വില അറിയുന്ന നിമിഷങ്ങൾ… ഒരികലും കരുതിയിരുന്നില്ല നിങ്ങൾടെ മുന്നിൽ കരയേണ്ടി വരുമെന്നു.. അലെങ്കിൽ നിങ്ങൾ എന്നെ വിട്ടു പിരിയുമെന്ന്…. ഒരുപാടു ദൂരെ ഒന്നു സംസാരികാൻ പോലും കഴിയിലെന്നു ഒർതതു കൊണ്ടാണോ?? അറിയില്ലാ.. വീണ്ടും ആ പഴയ ക്ലാസ്സിനു മുന്നിലൂടെ തനിച്ചു നടക്കുമ്പോൾ ഹ്രദയം ഒന്നു പിടഞ്ഞു… അറിയില്ലാ… ഇത്രെതോള്ളം നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നെന്നു…
നീ എന്നെ കാണാൻ വന്നപോഴണു ഞാൻ കൂടുതൽ വിഷമിചതു… ഇനി ആരും ഉണ്ടാവിലലോ എന്റെ കൂടെ... കണ്ണുള്ളപ്പോൾ കണ്ണിന്റെ വില തിരിച്ചറിയില്ല എന്നു പറയുന്നതു ഇതാണു എന്നു ഞാൻ ഇന്നു അറിഞ്ഞു….”

Thursday, July 9, 2009

തകരപെട്ടികുള്ളിലെ പ്രണയം



“തകരപെട്ടിക്കുള്ളിൽ അവൾ അവന്റെ ഒർമകളുടെയും അവളുടെ സ്വപ്നങ്ങളുടെയും ഭണ്ണ്ടാരം ഇറക്കി വച്ച്… അതു ഭദ്രമായി അടച്ചു പൂട്ടി കുഴിച്ചു മൂടാൻ പോവുകയാണു, ആ പ്രണയത്തിന്റെ ശേഷിപ്പുകളെ…. ഇനി ഒരിക്കലും തന്റെ ഒർമയുടെ ഒരു കോണിൽ പോലും അവനെ കാണരുതേ എന്ന് ഉള്ളുരുകി പ്രാർതിച്ചു കൊണ്ടു ആരും കാണുന്നില്ലെന്നു ഉറപ്പു വരുത്തി അവൾ ആ തകരപെട്ടിയെ കുഴിയിലേക്കിട്ടു…. മണ്ണിട്ടു മൂടി അതിനു മുകളിലായി അവന്റെ പ്രിയപെട്ട ഗുൽമോഹർ നട്ടു… “എന്റെ ഒർമകളും സ്വപ്നങ്ങളും നിനകക്കു വളമായി തീരട്ടെ.. നീ വളർന്നു മരമായി നിന്റെ പൂക്കൾ കൊണ്ടു എന്റെ കഥ പറഞ്ഞാൽ മതി… ” അവൾ മെല്ലെ മന്ത്രിച്ചു… എല്ലാം കുഴിച്ചു മൂടിയിരിക്കുന്നു.. ഒരുപടുകാലത്തെ പ്രണയത്തിന്റെ അന്ത്യം…. ഒരടി മണ്ണിൽ ഇന്നു ശയിക്കുന്നു..
അവൾ തയ്യാറെടുക്കുകയാണു… കതിർമണ്ഡപത്തിലേക്കു… പുതിയ ജീവിതത്തിലേക്കു… ഒരു പാടു പ്രതീക്ഷകളും സ്വപ്നങ്ങളും നെയ്ത്.. കഴിഞ്ഞതെല്ലാം മറക്കാൻ ശ്രമിച്ച്… അവൾ യാത്രയാവുന്നു…അവളുടെ ഗുൽമൊഹറിനെ വിട്ട്.. അവളുടെ ഓർമകളെ വിട്ട്.. ദൂരെക്കു… മറ്റോരു ജീവിതനൌകയിലേക്കു…”
********************************************************************
“ഗുൽമോഹർ ഒരായിരം കഥകൾ പറഞ്ഞു... അവളുടെ പ്രണയത്തെ കുറിച്ച്, അവളുടെ സ്വപ്നത്തെ കുറിച്ച്.. എന്നാൽ അവനു വേണ്ടി അതിനെ അവൾക്കു ബലി കൊടുക്കേണ്ടി വന്നു… കാലങ്ങളുടെ പഴക്കം ഉള്ള ആ തകരപെട്ടി അവൾ വീണ്ടും പുറതെടുത്തു… ഓർമയുടെ കൊട്ടാരം ദ്രവിചു തുടങ്ങിയിരിക്കുന്നു… എങ്കിലും അവന്റെ ഓർമകൾ മാത്രം ഒരു സ്വർണ ശിൽപ്പം പോലെ അവളുടെയുള്ളിൽ തിളങ്ങി നിന്നിരുന്നു.. അതു കൊണ്ടണല്ലോ വർഷങ്ങൾക്കു ശേഷം ഇന്നു അവനെ വീണ്ടും കണ്ടപ്പോൾ ഉള്ളിൽ ഉറങ്ങി കിടക്കുന്ന വെള്ള പ്രാവുക്കൾ ചിറക്കടിച്ചുയർന്നത്…. അവൾ അവനിൽ വലിയ മാറ്റമൊന്നും കണ്ടില്ല.… മുഖത്തു ചെറിയ ചുള്ളുവുക്കൾ… നെറ്റിയിലേക്ക്കു അനുസരണയിലാതെ കിടന്നിരുന്ന പരുക്കൻ മുടികൾടയിലൂടെ വെള്ളി വരകൾ... അത്രെയൊക്കെയെ അവൾക്കു തോന്നിയുള്ളു.. പഴയ ഹൃദയം ഇപ്പോഴും അതു പോലെ തന്നെ നരയില്ലതെ ചുളുവില്ലതെ വിശാലമായി കിടക്കുന്നു… എന്നാൽ തന്നെ തിരിച്ചറിയാൻ പോല്ലും കഴിയാതെ അവൻ നിൽക്കുന്നത് കണ്ടപോൾ അവളുടെ മനസൊന്നിടറി.. ഒരിക്കൽ തന്റെ ഹൃദയതെ കീറിമുറിച്ച് തന്നെ മനസ്സിലാക്കാൻ കഴിയാതെ പോയ അവനു ഇന്നു എങ്ങനെ മനസ്സിലാക്കാനാണു…. സ്വയം സമാധാനിപിച്ച് കൊണ്ടു അവൾതന്നെ അവന്റെ അരിക്കിൽ ചെന്നു…
അവളുടെ സ്വപ്നങ്ങളുടെ കലവറ കാണാനായി അവൻ അവളുടെ സ്വപ്നങ്ങളുടെ കാവൽകാരനെ കൊന്നു…. തകരപെട്ടികുള്ളിലെ സ്വപ്നങ്ങൾ കണ്ട് അവനൊന്നു ചിരിച്ചു… അവന്റെ ഓർമകളെ അവൾ സൂക്ഷിചു വച്ചിരികുന്നത് കണ്ടപ്പോൾ അവന്റെ ചിരി ഒന്നു കൂടെ ഉച്ചത്തിലായി.. പരിഹാസത്തിന്റെ ആർത്ത അട്ടഹാസം… അവൾ അവനെ നോക്കി കൊണ്ടേ ഇരിന്നു.. ഒന്നും മിണ്ടിയില്ല.. കുറേ നേരത്തെ ചിരിക്കിടയിൽ പെട്ടന്നാണു അവൻ അതു ശ്രധിച്ചതു അവളുടെ കന്നുനീർ തുള്ളികൾ തകരപെട്ടിയെ നനച്ചിരികുന്നു… അവൻ അവളെ നോക്കി... അവൾ നിശ്ചലയായിരുന്നു.. … അവൻ മെലെ വിളിച്ചു…"പാച്ചു…" അവന്റെ വായിൽ നിന്നും അങ്ങനെ ഒരു വിളി അവൾ കാലങ്ങളാ‍യി കൊതിച്ചതാണ്.. എന്നാൽ ഇന്ന് അത് കേൾക്കുമുന്നെ മുന്നെ അവൾ ഈ ലോകം വിട്ട് പോയിരുന്നു…. വിളിച്ചാലും വിളി കേൽകാൻ കഴിയാത്ത ദൂരത്തേക്ക്”

Saturday, July 4, 2009

മഴ... നീ ഇന്നെനിക്കു ആരാണ്??


“ ആർത്തലചു പെയുന്ന മഴയെ നോക്കി ഉമ്മറപടിയിൽ ഞാൻ വെറുതെ കുറെ നേരം നിന്നു….. എന്നികിന്നൊന്നും പറയാനില്ല… എന്റെ ദുഖങ്ങളെ ചോദിച്ചറിയാനെന്ന പോലെ പലവട്ടം ഇടിവെട്ടി എന്നോട് മഴ ദേഷ്യപെട്ടു.. ഇല്ല എനികെന്റെ ദുഖങ്ങൾ ഇന്നു നിന്നോടു പറയാൻ കഴിയില്ല.. എനിക്കിന്നു നിന്നിൽ അലിഞ്ഞു ചേരാൻ കഴിയില്ല… എന്റെ ദുഖങ്ങളെ മുഴുവൻ കഴുക്കി കളയാൻ തുലാമഴയയി വന്ന് ആർതലച്ച് എന്നോടൊപ്പം കരഞ്ഞ എന്റെ പ്രിയതോഴിയായിരുന്നു നീ…. ഇന്നുനീ ചിരിക്കുകയണു… നിന്റെ ചിരി എനിക്കു അട്ടഹാസമായാണു തോന്നുന്നതു… നിന്റെ ഓരോ ഇടിവെട്ടും എന്റെ ഉള്ളിലെ അഗ്നിയെ ആളികത്തിക്കുന്നു…ഇന്നു നീ എന്റെ ദുഖങ്ങളെ എന്നൊടു തന്നെ പറഞ്ഞു പൊട്ടിചിരിക്കുന്നു… എന്റെ മനസിലെ വിഷമത്തെ കുറിചോർക്കതെ നീ നിർത്താതെ പരിഹസിക്കുന്നു… ഇതിനെല്ലാം ഉള്ള അവകാശം നിനക്കു ഞാൻ നൽക്കിയിട്ടുണ്ട് എന്നാൽ നീ എന്നെ ഇത്രെതൊളം വിഷമിപ്പിക്കാനായി ആ അവകാശം ഉപയോഗികേണ്ടായിരുന്നു.. എന്നെ ഒരുപാടു മനസിലാക്കിയ നീ തന്നെ എന്നൊട് ഇങ്ങനെ ചെയ്താൽ പിന്നെ ആരാണു എനികു കൂട്… നീ എന്താണിന്നു എന്നെ മനസില്ലകത്തതു…. ”
“മൌനം കൊണ്ടു കഥ പറയുന്ന ചാറ്റൽ മഴയെയാണു ഇന്നെനികു കൂട്ട്… നിന്റെ വികിർതികൾ കാരണം ദുഖികുന്നതു ഞാൻ മാത്രം അല്ല ഈ ചാറ്റൽ മഴ കുടെയുണ്ട്…. ഇന്നു ഞാൻ അവളൊടു കൂടെയാണു നീ വന്നാൽ ഞാൻ കുടക്കുളിൽ ഒളിചിരിക്കും… പണ്ടും ഞാൻ ഒളിചിരികാറുണ്ടെങ്ങിലും വീട്ടിൽ എത്തിയാൽ ആരും കാണതെ നിന്നോടപ്പം കൂടുമായിരുന്നു.. അതിനു ഞാൻ ഒരുപാടു വഴകു കേൾകാറുണ്ടെങ്ങിലും…. നീ എന്നെ ഒന്നും ചെയിലെന്നറിഞ്ഞിട്ടും നിന്നിൽ നിന്നു ഞാൻ അകലുന്നു, അതോ നീയാണൊ എന്നെ മനസിലാകാത്തതു..??? എന്നെ അകറ്റുന്നതു???”