Paachus Life blogspot.com conatins paachuslife and little kavithaz

Tuesday, September 29, 2009

ചതികുഴി...


“ഒരോ പുൽനാബും എന്നെ മാടിവിളിച്ചു.. എന്നാൽ ഞാൻ ഭയപെട്ടു.. ഞാൻ ആ വിളി കേട്ടതായി ഭാവിച്ചതേ ഇല്ല… ദൂരെ നിന്നും ഒരായിരം ദേശാടന കിളികൾ എന്നെ അവിടെക്കടുപ്പികുന്നതായി തോന്നി…. ഞാൻ അറിയാതെ നടന്നു നീങ്ങി… ഏതോ ഒരു വിശ്വാസത്തിന്റെ ബലത്തിൽ…. ഏതോ ഒരു ഉൾപ്രേരണയിൽ… നടന്നു നീങ്ങി… മുന്നിലെ പുൽമെത്തയിൽ ചവിടിയപ്പോൾ എന്റെ കാലുക്കൾ മേഘപാളിയിൽ ചവിട്ടുന്നതായണു എനിക്കനുഭവപ്പെട്ടത്ത്… ഹൃദയത്തിന്റെ ശ്രുതിയിൽ കുയിൽ നാദം.. നെഞ്ചിടിപ്പിന്റെ താളത്തിൽ മയിലാട്ടം…. ആയിരം വർണങ്ങളിൽ വിരിഞ്ഞ് നിൽക്കുന്ന പൂക്കൾ എന്റെ ചുറ്റും നൃത്തം ചവിട്ടുമ്പൊൾ എന്റെ മനസു സ്വർഗസദസില്ലെത്തിയെന്നു തോന്നി… എനിയും ഒരു ജന്മം ഉണ്ടെങ്ങിൽ അതു ഈ മനോഹര വൃന്തവനത്തിൽ ജനികണം എന്ന് ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിച്ചു പോവുന്നു… എല്ലാം മറന്നു.. കണുക്കൾ ഞാൻ പാതിയടച്ചു… പെട്ടന്നു ഒരു ഇടി മിന്നൽ… എന്റെ ഹൃദയത്തിൽ ഒരു മിന്നൽ പിണർ…. പൂകളും നൃത്തവും എല്ലാം നിലച്ചു.. ഒരു നിമിഷത്തേക്കു എല്ലാം ശാന്തം…. സത്യങ്ങൾ ഞാൻ മനസില്ലാക്കി തുടങ്ങി.. കുറ്റി കമ്പും,പൊടിയ ചില്ലും,മരകഷ്ണങ്ങളും എല്ലാം നിറച്ച ഒരു ചതി കുഴിയായിരുന്നു അതു… എട്ടുകാലിവലയും,കുട്ടി സർപ്പങ്ങളും നിറഞ്ഞ ഒരു വലിയ ചതികുഴി… മുന്നിൽ കാണുന്നതെല്ലം എന്നെ ഭയപെടുതുന്നു… രക്ഷികാൻ എന്റെ കൂടെ ആരും ഇല്ല… ഇവിടെ ഞാൻ തനിച്ചാണ്… എന്റെ വിശ്വാസങ്ങൾ എന്റെ വഞ്ചിച്ചു… എന്റെ ആത്മാവ് എന്നെ വഞ്ചിച്ചു