Sunday, September 19, 2010

നിന്നേയും കാത്ത്...

Friday, May 14, 2010

എനിക്കറിയാം അവസാനം നീയുമെന്നെ തള്ളിപറയും


“കാട്ടുതീ പോലെ പടർന്ന പ്രണയതെ

നെഞ്ചോടടക്കി പിടിക്കുമ്പോഴും ഞാനറിയുന്നു..

ഒരിക്കൽ നീയുമെന്നെ തള്ളിപറയും.

ഞാനൊരു കളിവീട് മാത്രമാണ്,

തിരമാലകളാക്കുന്ന നിന്റെ കൈളില-

ണയാൻ കൊതിക്കുന്ന മണൽ വീട്

Friday, November 27, 2009

നിന്നെ കാത്തിരിക്കുന്നൊരീയാത്മാവ്


“നിന്റെ കരവലയത്തിൽ കിടന്നെൻ പ്രാണൻ
നിന്റെതാവുമീ തനുവിനെ പിരിഞ്ഞിരുന്നെങ്കിൽ
നിന്റെ ഗന്ധം പരത്തുന്നൊരീ അധരങ്ങള്ളിൽ
നീ അവസാനമായ് ചുംബിച്ചീടുമോ?
നിന്റെ ഒർമകൾതൻ മൺകുടിലിൽ
നിന്നോടുള്ളോരീ പ്രണയത്തെ ചില്ലുകൂട്ടിലടക്കുമോ?
നിന്റെ കയ്യിലെ ഒരുതരി മണ്ണ്
നിന്നെ കാത്തിരിക്കുന്നൊരീയാത്മാവിനായ് നൽക്കുമോ?
നിന്റെ പൂന്തോട്ടത്തിലെ റോസാമലരുകള്ളാൽ
എന്നുമെന്റെ കല്ലറയൊരുകീടുമോ?
അവസാനമെന്റെ അരുകിൽ നീ പറന്നെന്തുമ്പോൾ
എന്റെ ആത്മാവ് നിന്നിലലിഞ്ഞുചേരാനനുവദിക്കുമോ?“

Monday, October 26, 2009

നിശ്ചലം

“എന്റെ കൈകൾ ബന്ധിച്ചിരികാണ്
എന്റെ നാവു പിഴുത്തുമാറ്റിയിരിക്കുന്നു…
എനിക്കു മുന്നിൽ കത്തുന്ന നിലവിളക്കിന്റെ
അരണ്ട വെളിച്ചതിൽ നിന്റെ മുഖം ഞാൻ കണ്ടു..
നിന്റെ സ്വർണ പല്ലിന്റെ തിളക്കം
നിന്റെ ചുവന്നു നീണ്ട മുടി..
നിനക്കു ചുറ്റും കൂടി നിൽക്കുന്ന ആരധകർ…
നീ എനിക്കിന്ന് അന്യനാണ്…
പ്രതികരികാൻ കഴിയാതെ
വെറുതെ നോക്കി നിൽകാനെ
എനിക്കിന്നാവുന്നുള്ളു..."

Tuesday, September 29, 2009

ചതികുഴി...


“ഒരോ പുൽനാബും എന്നെ മാടിവിളിച്ചു.. എന്നാൽ ഞാൻ ഭയപെട്ടു.. ഞാൻ ആ വിളി കേട്ടതായി ഭാവിച്ചതേ ഇല്ല… ദൂരെ നിന്നും ഒരായിരം ദേശാടന കിളികൾ എന്നെ അവിടെക്കടുപ്പികുന്നതായി തോന്നി…. ഞാൻ അറിയാതെ നടന്നു നീങ്ങി… ഏതോ ഒരു വിശ്വാസത്തിന്റെ ബലത്തിൽ…. ഏതോ ഒരു ഉൾപ്രേരണയിൽ… നടന്നു നീങ്ങി… മുന്നിലെ പുൽമെത്തയിൽ ചവിടിയപ്പോൾ എന്റെ കാലുക്കൾ മേഘപാളിയിൽ ചവിട്ടുന്നതായണു എനിക്കനുഭവപ്പെട്ടത്ത്… ഹൃദയത്തിന്റെ ശ്രുതിയിൽ കുയിൽ നാദം.. നെഞ്ചിടിപ്പിന്റെ താളത്തിൽ മയിലാട്ടം…. ആയിരം വർണങ്ങളിൽ വിരിഞ്ഞ് നിൽക്കുന്ന പൂക്കൾ എന്റെ ചുറ്റും നൃത്തം ചവിട്ടുമ്പൊൾ എന്റെ മനസു സ്വർഗസദസില്ലെത്തിയെന്നു തോന്നി… എനിയും ഒരു ജന്മം ഉണ്ടെങ്ങിൽ അതു ഈ മനോഹര വൃന്തവനത്തിൽ ജനികണം എന്ന് ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിച്ചു പോവുന്നു… എല്ലാം മറന്നു.. കണുക്കൾ ഞാൻ പാതിയടച്ചു… പെട്ടന്നു ഒരു ഇടി മിന്നൽ… എന്റെ ഹൃദയത്തിൽ ഒരു മിന്നൽ പിണർ…. പൂകളും നൃത്തവും എല്ലാം നിലച്ചു.. ഒരു നിമിഷത്തേക്കു എല്ലാം ശാന്തം…. സത്യങ്ങൾ ഞാൻ മനസില്ലാക്കി തുടങ്ങി.. കുറ്റി കമ്പും,പൊടിയ ചില്ലും,മരകഷ്ണങ്ങളും എല്ലാം നിറച്ച ഒരു ചതി കുഴിയായിരുന്നു അതു… എട്ടുകാലിവലയും,കുട്ടി സർപ്പങ്ങളും നിറഞ്ഞ ഒരു വലിയ ചതികുഴി… മുന്നിൽ കാണുന്നതെല്ലം എന്നെ ഭയപെടുതുന്നു… രക്ഷികാൻ എന്റെ കൂടെ ആരും ഇല്ല… ഇവിടെ ഞാൻ തനിച്ചാണ്… എന്റെ വിശ്വാസങ്ങൾ എന്റെ വഞ്ചിച്ചു… എന്റെ ആത്മാവ് എന്നെ വഞ്ചിച്ചു

Tuesday, August 25, 2009

amitie


“കിഴക്കു വെള്ളകീറിയിരുന്നു… ചാറ്റൽ മഴ… ഇളം കാറ്റു.. നീയുമായുള്ള ആദ്യ കണ്ടുമുട്ടലിനെ പ്രകൃതി ഇത്രയധികം മനോഹരമാക്കി തീർകും എന്നു ഞാൻ ഒരികൽ പോല്ലും സ്വപ്നം കണ്ടിരുന്നില്ല… നിന്റെ കൂടെ ഗ്രൌണ്ടിലിലെ പുൽതകിടുകൾകിടയിലെ മഴമുത്തുകളെ തട്ടിതെറിപിച്ച് നടന്നപ്പോൾ ഞാൻ വെറും ഒരു ഒന്നാം ക്ലാസ്സുകാരിയായി മാറുകയായിരുന്നു…. നിന്റെ കൈയും പിടിച്ചു ആ വഴിയിലൂടെ കുറെ അങ്ങനെ നടക്കാൻ കഴിഞ്ഞിരുന്നെങ്ങിൽ എന്നു ഞാനും നിന്നെ പോലെ കൊതിച്ചു പോയി…ദൂരെ നിന്നും നമ്മെ നോക്കി സഹ്യൻ ഉറക്കെ ചോദിച്ചു… “എന്താ പാച്ചു എന്നെ നീ പരിചയപെടുത്താതെ..???” അപ്പോഴന്നു ഞാനും അതു ഒർത്തതു “കണ്ടോ?അതാണു സഹ്യൻ…” നമ്മളുടെ ഇടയിലെ മൌനത്തെ വദിച്ചു കൊണ്ട് ഞാൻ പറഞ്ഞു… മഴവെള്ളം ഹൃദയത്തെ മുറിച്ചു കുത്തി ഒഴുകുമ്പൊഴും മുഖത്തെ പുഞ്ചിരി മായ്കാതെ… അതീവ സന്തോഷവാനായി എന്റെ പ്രിയ സുഹൃത്തിനെ വരവേൽക്കുന്നു… സഹ്യനെ കുരിച്ചു വർണിച്ചു തീർന്നപ്പോൾ നമുകിടയിൽ വീണ്ടും ആശയ ദാരിദ്രം…വിഷയങ്ങൾ ഇല്ലഞ്ഞിടോ സംസാരികാൻ ആഗ്രഹം ഇല്ലഞ്ഞിട്ടോ അല്ല… ഹൃദയത്തിലെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തിരികുപ്പോൾ ഉണ്ടാവുന്ന മനസിന്റെ വിങ്ങൽ… മുഖത്തേക്കു നോക്കാൻ പോല്ലും കഴിയാത്ത അവസ്ത.. കാറ്റില്ലൂടെ ഒഴുക്കി വരുന്ന മഴതുള്ളികളെ നോക്കി ഞാൻ നീ കേൾകാൻ കഴിയാത്തത്ര സ്വരത്തിൽ പറഞ്ഞു…“നോക്കു ഇതു പോലെയാണു നമ്മൾ.. ചാറ്റൽ മഴക്കു ഇളം കാറ്റെങ്ങനെയോ അതു പോലെ സുന്ദരമാണു നിന്നെ എന്നിലേകടുപ്പിച്ച ദിവ്യമായ ഈ സഹൃദവും..” എല്ലാം കേട്ടിടെന്നോണം ദൂരെ നിന്നും സഹ്യൻ ഞങ്ങളെ നോക്കി ഒരു ചെറു പുഞ്ചിരി…. ആ ചിരിയിൽ വർഷങ്ങളുടെ അനുഭവങ്ങൾ കൊണ്ട് ചിതലരികാത്ത അറിവിന്റെ വെളിച്ചം നിറഞ്ഞു നിൽകുന്നുണ്ടായിരുന്നു…”

Saturday, August 8, 2009

"ഇന്നു ഞാന്‍ നിന്നെ സ്നേഹിക്കുന്നു.."

“അന്നു നീ ചവിട്ടിയരച്ചൊരാ പൂവിനെ
ഇന്നു നീ അതിനെ ഇവിടെ തിരയുന്നുവോ??
കതിയെരിഞ്ഞോരാ കടലാസ്സു തുണ്ടിനും
പൊട്ടിയ വളകഷ്ണങ്ങൾക്കുമിടയിൽ
ഉണങ്ങി വാടിയൊരാ കുഞ്ഞു പൂവിന്റെ
ദീനരോദനം എവിടെ നിന്നോ കേട്ടിടെന്നോണം
നീയാ പൂവിനെ മൃദുവായ് തലോടി
നിൻ കൈകുമ്പിളിൽ വച്ചു മെലെ മന്ത്രിച്ചു
‘നിന്നെ ഞാൻ സ്നേഹിക്കുന്നു…
ഇന്നു നിന്നെ ഞാൻ സ്നേഹിക്കുന്നു…’“