Paachus Life blogspot.com conatins paachuslife and little kavithaz

Tuesday, August 25, 2009

amitie


“കിഴക്കു വെള്ളകീറിയിരുന്നു… ചാറ്റൽ മഴ… ഇളം കാറ്റു.. നീയുമായുള്ള ആദ്യ കണ്ടുമുട്ടലിനെ പ്രകൃതി ഇത്രയധികം മനോഹരമാക്കി തീർകും എന്നു ഞാൻ ഒരികൽ പോല്ലും സ്വപ്നം കണ്ടിരുന്നില്ല… നിന്റെ കൂടെ ഗ്രൌണ്ടിലിലെ പുൽതകിടുകൾകിടയിലെ മഴമുത്തുകളെ തട്ടിതെറിപിച്ച് നടന്നപ്പോൾ ഞാൻ വെറും ഒരു ഒന്നാം ക്ലാസ്സുകാരിയായി മാറുകയായിരുന്നു…. നിന്റെ കൈയും പിടിച്ചു ആ വഴിയിലൂടെ കുറെ അങ്ങനെ നടക്കാൻ കഴിഞ്ഞിരുന്നെങ്ങിൽ എന്നു ഞാനും നിന്നെ പോലെ കൊതിച്ചു പോയി…ദൂരെ നിന്നും നമ്മെ നോക്കി സഹ്യൻ ഉറക്കെ ചോദിച്ചു… “എന്താ പാച്ചു എന്നെ നീ പരിചയപെടുത്താതെ..???” അപ്പോഴന്നു ഞാനും അതു ഒർത്തതു “കണ്ടോ?അതാണു സഹ്യൻ…” നമ്മളുടെ ഇടയിലെ മൌനത്തെ വദിച്ചു കൊണ്ട് ഞാൻ പറഞ്ഞു… മഴവെള്ളം ഹൃദയത്തെ മുറിച്ചു കുത്തി ഒഴുകുമ്പൊഴും മുഖത്തെ പുഞ്ചിരി മായ്കാതെ… അതീവ സന്തോഷവാനായി എന്റെ പ്രിയ സുഹൃത്തിനെ വരവേൽക്കുന്നു… സഹ്യനെ കുരിച്ചു വർണിച്ചു തീർന്നപ്പോൾ നമുകിടയിൽ വീണ്ടും ആശയ ദാരിദ്രം…വിഷയങ്ങൾ ഇല്ലഞ്ഞിടോ സംസാരികാൻ ആഗ്രഹം ഇല്ലഞ്ഞിട്ടോ അല്ല… ഹൃദയത്തിലെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തിരികുപ്പോൾ ഉണ്ടാവുന്ന മനസിന്റെ വിങ്ങൽ… മുഖത്തേക്കു നോക്കാൻ പോല്ലും കഴിയാത്ത അവസ്ത.. കാറ്റില്ലൂടെ ഒഴുക്കി വരുന്ന മഴതുള്ളികളെ നോക്കി ഞാൻ നീ കേൾകാൻ കഴിയാത്തത്ര സ്വരത്തിൽ പറഞ്ഞു…“നോക്കു ഇതു പോലെയാണു നമ്മൾ.. ചാറ്റൽ മഴക്കു ഇളം കാറ്റെങ്ങനെയോ അതു പോലെ സുന്ദരമാണു നിന്നെ എന്നിലേകടുപ്പിച്ച ദിവ്യമായ ഈ സഹൃദവും..” എല്ലാം കേട്ടിടെന്നോണം ദൂരെ നിന്നും സഹ്യൻ ഞങ്ങളെ നോക്കി ഒരു ചെറു പുഞ്ചിരി…. ആ ചിരിയിൽ വർഷങ്ങളുടെ അനുഭവങ്ങൾ കൊണ്ട് ചിതലരികാത്ത അറിവിന്റെ വെളിച്ചം നിറഞ്ഞു നിൽകുന്നുണ്ടായിരുന്നു…”

3 comments:

  1. kooduthal oonum parayunnilla... paachu's touch!!! pinne aa picturil oru parvathathinte pic ittodayirunno??

    ReplyDelete
  2. innu enikkishttaayi..............matonnum parayaan thonnunnilla thonnumbol parayaam

    ReplyDelete