Paachus Life blogspot.com conatins paachuslife and little kavithaz

Sunday, September 19, 2010

നിന്നേയും കാത്ത്...

2 comments:

  1. സഹയാത്രികെ,
    പലപ്പോഴും, നമുക്ക് ചുറ്റിലും ഉള്ളവയിലൂടെ നമ്മള്‍ സ്നേഹിക്കുന്നത്തത് നമ്മളെ തന്നെയാണ്...
    -നമ്മുടെ തന്നെ വിചാരങ്ങളെ, വികാരങ്ങളെ, പ്രതീക്ഷകളെ, സ്വപ്നങ്ങളെ...

    നമ്മുക്ക് ചുറ്റും ഉള്ള ഓരോ മനുഷ്യരും ഓരോ ചില്ല് ജാലകങ്ങള്‍ ആണ്-
    അവരുടെ തന്നെ മനസിലേക്ക് തുറക്കുന്ന ചില്ല് ജാലകങ്ങള്‍...
    പക്ഷെ, പ്രകാശം പ്രതിഫലിക്കാത്ത ആ ജാലക ചില്ലുകള്‍,
    നമ്മുടെ കണ്ണില്‍ ഒരിക്കല്‍പ്പോലും പതിയുന്നതെയില്ല...

    കാരണം, നാം അവയ്ക്കിടയില്‍ തിരയുന്നത്-
    നമ്മുടെ തന്നെ സങ്കല്‍പ്പങ്ങളെ-
    -നമ്മെ തന്നെ പ്രതിഫലിപ്പിക്കുന്ന വെറും മുഖ കണ്ണാടികളെ മാത്രമാണ്...

    സത്യം പറഞ്ഞാല്‍,
    ജാലക ചില്ലുകളെ പോലെ തന്നെ,
    മുഖ കണ്ണാടിയും നമ്മള്‍ കാണുന്നതെയില്ല...
    (ഒന്നോര്‍ത്തു നോക്ക്,
    മുഖ കണ്ണാടിയില്‍ നീ എന്നും നോക്കുന്നത്-കാണുന്നത് എന്തിനെയാണ്..?
    നിന്നെയോ-അതോ കണ്ണാടിയെയോ...)

    ചരട് വലികള്‍ക്ക് ഒത്തു തുള്ളുന്ന ഒരു പാവ,
    നിര്‍ദേശങ്ങള്‍ക്ക് ഒത്തു പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം എന്നതിലുപരി,
    കണ്ണാടിക്കും ഉണ്ടാവില്ലേ അതിന്‍റേതായ ഒരു വ്യക്തിത്വം...
    അപ്പോള്‍ പിന്നെ,
    ഒട്ടേറെ സമാനതകള്‍ കണ്ടേക്കാം എങ്കിലും,
    എന്നെങ്കിലും-എന്തിലെങ്കിലും ഒരു അഭിപ്രായ വ്യത്യാസം ഉണ്ടാവാതെ തരമില്ല-
    -അതുണ്ടായില്ലെങ്കിലെ അത്ഭുതമുള്ളൂ...
    അത് നമ്മുടെ വികാരങ്ങളെ മുറിപ്പെടുത്തും...

    മുന്നിലുള്ളവയെ,
    നമ്മുടെ മുന്‍ ധാരണകളോടെ സമീപിക്കാതെ ഇരുന്നാല്‍,
    അതെങ്ങനെയോ അങ്ങനെ (അതിന്‍റെ വിരൂപതയോടും-സുന്ദരതയോടും കൂടി)
    തന്നെ കാണാന്‍, മനസിലാക്കാന്‍, ഉള്‍ക്കൊള്ളാന്‍, സ്നേഹിക്കനായാല്‍,
    നമ്മള്‍ക്കൊരിക്കലും വിഷമിക്കേണ്ടി വരില്ല...

    മറിച്ച്,
    നമുക്ക് മുന്നിലുള്ളവയുടെ വ്യക്തിത്വം അംഗീകരിക്കാതെ,
    നമ്മുടെ ഇഷ്ട്ടാനിഷ്ട്ടങ്ങള്‍- സങ്കല്‍പ്പങ്ങളും മാത്രം അവയില്‍ നിന്ന് നാം പ്രതീക്ഷിക്കുമ്പോള്‍,
    സ്വാഭാവികമായും നമുക്ക് ദുഖിക്കേണ്ടി വരും...

    ReplyDelete