
"അവസാനം എല്ലാരുമക്കന്നു പോയപ്പോൾ
എൻ നിഴൽ മാത്രമായെൻ കൂട്ടിന്നു..
കത്തിയെരിഞ്ഞോരാ വിളക്കുമണഞ്ഞപ്പോൾ
എൻ നിഴൽ പോലുമില്ലാതായെനൻ കൂടിന്നു
മരണത്തിൻ കാലൊച്ച പതിയെ എൻ
കാതിലേകൊരു ഗാനമായി വന്നപ്പോൾ
അന്ധയെ പോലെ ഞാനാ ഇരുട്ടില് തപ്പിത്തടഞ്ഞു
കയിൽ കിട്ടിയത് നിന്റെ കരങ്ങൾ മാത്രം
ഇന്നു അന്ധ്യശ്വാസം നിലക്കാൻ തുടങ്ങുമ്പോളൾ
നീ ഒരു കരിവിളകുമായി വന്നു...
മറഞ്ഞു പോയ എന്റെ നിഴലിനെയും എനിക്ക് കൂട്ടായി നിന്നെയും
നീ എനിക്ക് തിരിച്ചു നല്കി...
എന്നാൽ ഇന്ന് ഞാൻ വിടപറയുകയാണു
എനിക്ക് എല്ലാവരെയും നല്കിയ നിന്നെയും
എന്റെ ആത്മാവിനെയും വിട്ടു
ആരും കൂട്ടിലാത്ത ലോകത്തിലേക്ക്..."
ohhh..enthoru vakyakhadana ... kidilam ..kikkidilammm
ReplyDelete