Paachus Life blogspot.com conatins paachuslife and little kavithaz

Friday, April 17, 2009

പാച്ചു..


"വഴിവിളകിന്റെ വെളിച്ചത്തിൽ ആരോ നടന്നു വരുന്നത്തു കണ്ടപ്പോള്‍ അത് നീയാണെന്നു തിരിച്ചറിയാൻ ഞാന്‍ നന്നേ പാടുപെട്ടു..കാലം നിന്നെ അത്രത്തോളം മാറ്റിയിരുന്നു... നിന്റെ ജീര്‍ണിച്ച വസ്ത്രങ്ങളും, നീണ്ട താടിയും, മുടിയും ശരിക്കും നിന്നെ ആ രൂപം ഒരു ഭ്രാന്തനാക്കി മാറ്റിയിരുന്നു .. നിന്റെ ജീവിതത്തില്‍ ഇത്രയേറെ മാറ്റങ്ങൾ വരുമെന്ന് ഒരിക്കലും ആരും പ്രതീക്ഷിച്ചു കാണില്ല.. നിന്റെ ആഗ്രഹങ്ങള്‍ എപ്പോഴും ഉയരങ്ങളിലേക്കായിരുന്നലോ... ഇന്നു ഒന്നുമില്ലാത്തവനായ് നീ എന്റെ മുന്നിൽ നിൽകുമ്പൊൾ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില അത് നീയാണെന്ന് .. ഉയരങ്ങലേക്കുള്ള നിന്റെ യാത്രയിൽ നീ ചവിട്ടി താഴ്ത്തിയവരുടെ ശാപമാണോ നിന്റെ ഈ അവസ്ഥക്ക് കാരണം....അറിയിലാ...എനിക്ക് ഇപോ ഒന്നും മനസിലാവുന്നില്ല... ഞാന്‍ ആകെ ഒരു അമ്ബരപിലാണു..എന്നാല്‍ നീ...കുചേലൻ ശ്രീകൃഷന്റെ മുന്നില്‍ ഒരു പിടി അവിലുമായി വന്ന സംഭവത്തെ അനുസ്മരിപിച്ചു കൊണ്ടു എന്റെ മുന്നില്‍ മനസ്സില്‍ ഒരുപാടു സ്നേഹവുമായ് നില്‍കുമ്പോൾ എനിക്ക് നിനോട് തോന്നുന്ന വികാരത്തിന്റെ പേര് എന്താണ് ? വേറുപോ? അതോ സഹതാപമോ?അറിയില്ല ... ഒരികൽ നിനെ ജീവന് തുല്യം സ്നേഹിച്ച എന്നെ നീ പരിഹസിചിട്ടെ ഉള്ളു .. പ്രണയത്തിന്റെ യഥാര്ത്ഥ അര്ത്ഥം തിരിച്ചറിയാതെ നീ എന്നെ അവഹേളിച്ചു !!!ആദ്യമായ് നീ എനോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ നിനെ ഞാന്‍ ഒരു നല്ല സുഹൃത്ത് മാത്രമായിട്ടേ കണ്ടിരുനുല്ലോ .. അത് മാറ്റിയെടുത്തതും നീ തന്നെയാണു .. എന്നാല്‍ പിന്നീട് പല്ലവട്ടം അത് തെറ്റായി എന്നെനിക്ക് തോന്നിയിട്ടുണ്ട്‌..നീ ഒരു സുഹൃത്ത് മാത്രം ആയിരുന്നെക്കിൽ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയിടുണ്ട് ..എങ്ങിൽ നീ ഇന്നു എനിക്ക് അന്യൻ ആവില്ലായിരുന്നു... ഇന്നു നീ എന്റെ മുന്നില്‍ ഭിക്ഷാപാത്രവുമായി നില്‍കുമ്പോൾ ഞാന്‍ ആഹങ്ങരതോടെ മുഖം തിരിച്ചു.. അപ്പോള്‍ നീ ഒരു കൊച്ചു കുട്ടിയെ പോലെ കണീരു പോഴിക്കുന്നത്ത് കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല...നിന്റെ കണീരു തുടച്ചു നിനെ എനിക്ക് ഒരുപാടു ഇഷ്ടമാണെന്ന് പറയാന്‍ കൊതിചെങ്ങിലും പെടന്നു ഞെട്ടിച്ചു കൊണ്ടു ഒരു ശബ്ദം കേടു... ഫോണ്‍ !!! എത്രെ നേരം സംഭവിച്ചതെല്ലാം വെറും സ്വപ്നം മാത്രമാണെന്ന് എന്നെ മനസിലകിപ്പികാൻ നിന്റെ വായിലെ പരിഹാസവാകുകൾകേ കഴിഞ്ഞുള്ളൂ..!!!!!" "

1 comment:

  1. അനുഭവങ്ങളിലില്‍ നിന്നുള്ള ഈ എഴുത്തു നന്നായിട്ടുണ്ട്...!!!
    നന്‍മകള്‍ നേരുന്നു....!!
    (ദയവായി അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു..)
    ആശംസകളോടെ,
    ജോയിസ് വാര്യാപുരം**

    ReplyDelete