
“നിന്റെ കരവലയത്തിൽ കിടന്നെൻ പ്രാണൻ
നിന്റെതാവുമീ തനുവിനെ പിരിഞ്ഞിരുന്നെങ്കിൽ
നിന്റെ ഗന്ധം പരത്തുന്നൊരീ അധരങ്ങള്ളിൽ
നീ അവസാനമായ് ചുംബിച്ചീടുമോ?
നിന്റെ ഒർമകൾതൻ മൺകുടിലിൽ
നിന്നോടുള്ളോരീ പ്രണയത്തെ ചില്ലുകൂട്ടിലടക്കുമോ?
നിന്റെ കയ്യിലെ ഒരുതരി മണ്ണ്
നിന്നെ കാത്തിരിക്കുന്നൊരീയാത്മാവിനായ് നൽക്കുമോ?
നിന്റെ പൂന്തോട്ടത്തിലെ റോസാമലരുകള്ളാൽ
എന്നുമെന്റെ കല്ലറയൊരുകീടുമോ?
അവസാനമെന്റെ അരുകിൽ നീ പറന്നെന്തുമ്പോൾ
എന്റെ ആത്മാവ് നിന്നിലലിഞ്ഞുചേരാനനുവദിക്കുമോ?“